അക്കിത്തത്തിന് സ്നേഹാദരം
from Dilli Dali Hosted by S Gopalakrishnan
നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ എന്നതായിരുന്നു അക്കിത്തത്തിന്റെ ദർശനം എന്ന് കൽപറ്റ നാരായണൻ പറയുന്നു . ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത അദ്ദേഹത്തിന്റെ മറ്റു പ്രധാന കവിതകൾ മനസ്സിലാക്കുന്നതിൽ മലയാളിയെ തടഞ്ഞോ ? കമ്മ്യൂണിസ്ററ് വിരുദ്ധൻ എന്ന കുറ്റച്ചാർത്തിൽ ചില മലയാളികൾക്കെങ്കിലും അക്കിത്തത്തെ നഷ്ടപ്പെട്ടുവോ ? ആ കവിതകളിലെ അപരബോധം എന്തായിരുന്നു ? കൽപറ്റ മാഷ് ചൊല്ലുന്ന അതിമനോഹരങ്ങളായ രണ്ട് അക്കിത്തം കവിതകൾ ഒന്ന് : നിത്യമേഘം രണ്ട് : ആ മൊഴി നിന്റേയോ ?...അസാധാരണ ഭംഗിയുള്ള ഒരു കവിതയാണിത് മഹാകവിയ്ക്ക് ദില്ലി -ദാലിയുടെ ആദരാഞ്ജലി കൽപറ്റ നാരായണന് നന്ദി . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ
Embed this episode
No transcript yet.