ഒറ്റയാൻ ഹിന്ദുവിനെ ഒറ്റിയവർ
from Dilli Dali Hosted by S Gopalakrishnan
പ്രിയ സുഹൃത്തേ , സവർക്കറും ഗോൾവൾക്കറും എഴുസമുദ്രങ്ങളിലെ ജലവും അതും പോരാതെ വിശുദ്ധ ഗംഗാജലവും കൊണ്ട് കഴുകിയാലും കഴുകിക്കളയാൻ പറ്റാത്ത ചരിത്രകളങ്കം ഇന്ത്യൻ തീവ്രഹിന്ദു സംഘടനകളുടെ കൈകളിൽ ഉണ്ടായി തീർന്നു, ഗാന്ധിവധം മൂലം. സനാതനം എന്നാൽ ശാശ്വതം എന്നാണർത്ഥം . പുരാതനം എന്ന വാക്കിന് പ്രാചീനം എന്ന വിവക്ഷ വരുമ്പോൾ സനാതനം എന്ന വാക്കിൽ പാരമ്പര്യത്തോടൊപ്പം സജീവം എന്ന ഒരു ധ്വനിയും കൂടി ഉള്ളടക്കമായി മുഴങ്ങുന്നുണ്ട്. ഗാന്ധി ഒരു സനാതന ഹിന്ദുവായിരുന്നു എന്ന് അദ്ദേഹം പലപ്പോഴും തികഞ്ഞ ആത്മബോധത്തോടെ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ തെക്കേ ആഫ്രിക്കയിൽ നിന്നും വന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി അന്വേഷിച്ചത് തുളസീദാസന്റെ രാമനിൽ എത്ര ക്രൂശാരോഹണങ്ങൾ ഉണ്ടെന്നായിരുന്നു. നിത്യം പരിണമിച്ചിരുന്ന ഗാന്ധിയെ , നിത്യം നവീകരിക്കപ്പെട്ടുകൊണ്ടിരുന്ന സനാതനി ഹിന്ദുവിനെ വധിക്കാതെ പുരാതനി ഹിന്ദുവിന് നിവൃത്തിയില്ലായിരുന്നു . ഒറ്റയാനെ ഒറ്റിയവർ ... പോഡ്കാസ്റ്റിലേക്ക് സ്വാഗതം . Head Phones ഉപയോഗിച്ചാൽ കൂടുതൽ നല്ല ശ്രവ്യാനുഭവം ഉണ്ടാകും . ദൈഘ്യം : ഒൻപതര മിനിറ്റ് സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ ഡൽഹി , 9 ഡിസമ്പർ 2020
Embed this episode
No transcript yet.