ഒരു സ്യുഡോ സെക്കുലർ കഥ
from Dilli Dali Hosted by S Gopalakrishnan
ഒരു സ്യുഡോ സെക്കുലർ കഥ ഒരു കൊൽക്കത്ത നവരാത്രിയും രണ്ടു പെൺകുട്ടികളും ശബ്ദത്തിനിത്ര ശബ്ദമുണ്ടോ എന്നുതോന്നിപ്പിക്കുന്ന പൂജാപന്തലിൽ ശൈലസുതയുടെ വിശ്വവിനോദിനികളായ കണ്ണുകൾ. അവിടെ കണ്ട സഞ്ചിതി , പൂരബി എന്ന സഹോദരിമാർ . ടാഗോർ പറഞ്ഞതുപോലെ ദൈവം അവർ കളിക്കുന്നതു നോക്കിനിന്നു ...ദൈവം പൂജാരിയെ മറന്നു . ഈ കുട്ടികൾ ഖിസീർപുരിലെ ദർഗയിലെ ഉറൂസിന് സുഹാനയും മഹ്റീനുമാകുന്നു ... അവിടെ അവർ വെളുത്ത മെഴുതിരികൾ വിൽക്കും ...ഫക്കീർ ലാലോൻ എഴുതിയ ഗാനം പാടും , "സുന്നത്തുകൊണ്ട് നിങ്ങൾ മുസൽമാനെ തിരിച്ചറിഞ്ഞാൽ സ്ത്രീയെ എങ്ങനെ തിരിച്ചറിയാം ? ബ്രാഹ്മണസ്ത്രീയുടെ പൂണൂൽ എവിടെ ?" Wonder That is India ! Please use earphone to listen this podcast സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
Embed this episode
No transcript yet.