PODCAST · sports
QATAR MATCHBOX 2022
by Mathrubhumi
ഖത്തര്‍ ലോകകപ്പ് വിശേഷങ്ങള്‍ | Qatar world cup
Episodes
-
ഇതാ... അര്‍ജന്റീന.... ഇതാ....മെസ്സി...ഇതാ ലോകകിരീടം- Podcast
ഇതാ... അര്‍ജന്റീന.... ഇതാ....മെസ്സി...ഇതാ ലോകകിരീടം... മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി...
-
മെസ്സി vs എംബാപ്പേ മാത്രമല്ല ഈ ഫൈനൽ |2022 FIFA World Cup final Argentina vs France preview
ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഞായറാഴ്ച രാത്രി അന്ത്യമാകും. മെസിയുടെ അര്‍ജന്റീനയൊ എംബാപ്പെയുടെ ഫ്രാന്‍സോ ആരാകും വിശ്വകിരീടത്തില്‍ മുത്തമിടുക എന്നറിയാന്‍ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. മെസിയും എംബാപ്പെയും നേതൃത്വം നല്‍കുന്ന ടീമുകള്‍ തമ്മില്‍ മാത്രമല്ല മത്സരം. അതിനും അപ്പുറത്തേക്ക്...
-
തലയുയര്‍ത്തി മടങ്ങി മൊറോക്കോ, ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയും ഫ്രാന്‍സും കൊമ്പുകോര്‍ക്കും
പുതുചരിത്രം പിറന്നില്ല. ആഫ്രിക്കന്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നില്ല. ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. അമ്പത് കൊല്ലം മുന്‍പ് നാട്ടില്‍നിന്ന് ഫ്രഞ്ച് സേനയെ സ്വന്തം മണ്ണില്‍നിന്ന് തുരത്തിയ മൊറോക്കോക്കാര്‍ക്ക് അതേ പോരാട്ടവീറ്, ചരിത്രം...
-
തന്ത്രമൊരുക്കി സ്‌കലോണി, മൈതാനത്ത് നിറഞ്ഞാടി മെസ്സിപ്പട ഫൈനലിലേക്ക് | Argentina vs Croatia FIFA World Cup semifinal Result
ചുംബിക്കുന്നെങ്കില്‍ ഈ പാദം ചുംബിക്കണം. വാഴ്ത്തുന്നെങ്കില്‍ ഈ നാമം വാഴ്ത്തണം. ലയണല്‍ മെസ്സി... ഈ പേരിനോട് അര്‍ജന്റീന മാത്രമല്ല, മാന്ത്രിക ഫുട്‌ബോളിന്റെ ആരാധകരെല്ലാം കടപ്പെട്ടിരിക്കുന്നു. അതായിരുന്നു സെമി കണ്ട അത്ഭുതം. പലകുറി ആവര്‍ത്തിച്ച് ചാരുത ചോര്‍ന്ന പദമെങ്കിലും വസന്തമായി വിടര്‍ന്നു വിലസിയ ഈ...
-
ക്രൊയേഷ്യന്‍ തന്ത്രങ്ങള്‍ മറികടക്കുമോ മെസ്സിയും സംഘവും |Argentina vs Croatia FIFA World Cup semifinal
ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ്. ഗ്രൂപ്പ് തലത്തില്‍ ആരും അത്ര വിലകല്‍പ്പിക്കാതിരുന്ന ക്രൊയേഷ്യ തങ്ങളുടെ തന്ത്രങ്ങള്‍ ഓരോ മത്സരത്തിലും കൃത്യമായി നടപ്പാക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. മറുവശത്ത് ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ട ശേഷം പിന്നീട്...
-
ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ്, മൊറക്കോയ്ക്ക് മുന്നില്‍ വീണ് പോര്‍ച്ചുഗല്‍ |France - England & Morocco- Portugal match analysis
ലോകകപ്പിന്റെ അവസാന നാലില്‍ ഇതാ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സിംഹാസനമിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നു. അറ്റ്‌ലസ് സിംഹങ്ങള്‍ എന്ന വീറുറ്റ അപരനാമം പേറുന്ന, അറബി സംസാരിക്കുന്ന മൊറോക്കോയാണ് ഒരു വന്‍കരയുടെ കൊടിയടയാളം പേറി അറബിനാട്ടിലെ ലോകകപ്പിന്റെ സെമിയില്‍ സ്ഥാനം പിടിച്ചത്....
-
ഇനി എട്ടിന്റെ കളി ആരാകും ലോകചാമ്പ്യന്‍? | FIFA world cup quarter preview analysis
വിശ്വകിരീടമുയര്‍ത്താന്‍ ഖത്തറിന്റെ കളിമുറ്റത്തെത്തിയത് 32 ടീമുകള്‍. ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും പിന്നിടുമ്പോള്‍ പേരും പെരുമയുമുള്ള ഒരുപാട് പേര്‍ പാതിയില്‍ വീണു. കപ്പിലേക്കുള്ള കുതിപ്പില്‍ അവശേഷിക്കുന്നത് എട്ട് കളിസംഘങ്ങള്‍. ആരാധകരേ ശാന്തരാകുവിന്‍. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സ്വപ്ന...
-
പോര്‍ച്ചുഗല്‍ അകത്ത് സ്പെയിന്‍ പുറത്ത് | Portugal to quarter finals, Spain is Out
2022 ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്പെയിനിനെ മൊറോക്കോ അട്ടിമറിച്ചപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ആധികാരികമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ...
-
അഗ്നിപരീക്ഷ അതിജീവിക്കുമോ സ്പെയിനും പോര്‍ച്ചുഗലും? | FIFA World Cup 2022: Morocco vs Spain, Portugal vs Switzerland
ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് അവസാനിക്കുകയാണ്. സ്പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും നേരിടുകയാണ്. ഈ മത്സരത്തിലെ സാധ്യതകള്‍ വിലയിരുത്തുന്നത് മനു കുര്യന്‍, ബി.കെ.രാജേഷ്, പ്രിയദ. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ് | FIFA World Cup…
more -
അട്ടിമറി സംഭവിച്ചില്ല! ബ്രസീലും ക്രൊയേഷ്യയും ക്വാര്‍ട്ടര്‍ ഫൈനലില്‍ | Brazil and Croatia in Quarterfinals
അട്ടിമറികളും അത്ഭുതങ്ങളും സംഭവിച്ചില്ല. കരുത്തരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ക്രൊയേഷ്യ ജപ്പാനെയും ബ്രസീല്‍ ദക്ഷിണകൊറിയയെും മറികടന്നു. ക്വാര്‍ട്ടറില്‍ ബ്രസീലും ക്രൊയേഷ്യയും പരസ്പരം മത്സരിക്കും.…
more -
തുടരുമോ ഏഷ്യന്‍ വീരഗാഥ? ഏത് അടവെടുക്കും ബ്രസീലും ക്രൊയേഷ്യയും | Brazil vs south korea Preview
തുടരുമോ ഏഷ്യന്‍ വീരഗാഥ? ഏത് അടവെടുക്കും ബ്രസീലും ക്രൊയേഷ്യയും ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഇന്ന് രണ്ട് ഏഷ്യന്‍ ടീമുകള്‍ ഇറങ്ങുകയാണ്. ജപ്പാനും ദക്ഷിണ കൊറിയയുമാണ് കളത്തിലിറങ്ങുന്നത്. രാത്രി 8.30-ന് ജപ്പാന്‍ ക്രൊയേഷ്യയെയും രാത്രി 12.30-ന് ബ്രസീല്‍ ദക്ഷിണ കൊറിയയെയും...
-
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് - ഫ്രാന്‍സ് പോരാട്ടം | England- France match in Quarter
ഖത്തര്‍ ലോകകപ്പിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് കരുത്തരായ ഫ്രാന്‍സും ഇംഗ്ലണ്ടും. പോളണ്ടിനെ ഒന്നിനെതിരേ 3 ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സെനഗലിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലീഷ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മത്സരങ്ങളുടെ കൂടുതല്‍...
-
അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും ക്വാര്‍ട്ടര്‍ ഫൈനലില്‍|Argentina and Netherlands in prequarter
ഖത്തര്‍ ലോകകപ്പിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് കരുത്തരായ നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും. നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയെയും അര്‍ജന്റീന ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയയെയും തകര്‍ത്താണ് അവസാന എട്ടില്‍ ഇടം നേടിയത്. നെതര്‍ലന്‍ഡ്‌സ് ആധികാരിക വിജയമാണ്…
more -
ബ്രസീല്‍-അര്‍ജന്റീന സെമിക്കുള്ള സാധ്യതകള്‍ എന്തൊക്കെ | Is Brazil vs Argentina dream final possible?
ലോകകപ്പില്‍ ഇനി ജീവന്‍മരണ പോരാട്ടങ്ങളാണ്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമായിക്കഴിഞ്ഞു. ആരൊക്കെ മന്നേറും. ആരൊക്കെ തളരും. ഏതൊക്കെ തന്ത്രങ്ങള്‍ ഫലം കാണും, ഏതൊക്കെ വിഫലമാവും എന്നൊക്കെ ഇനി കണ്ടറിയണം. സാധ്യതകള്‍ വിലയിരുത്തുന്നത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കോച്ച് എജുക്കേറ്ററും…
more -
സെറ്റ്പീസുകള്‍ക്ക് എന്തു സംഭവിച്ചു? അട്ടിമറികളുടെ ഉള്ളുകളികള്‍ ഒരു ഒന്നാം റൗണ്ട് അവലോകം | fifa world cup first round analysis
ലോകകപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ്. അട്ടിമറികളും അത്ഭുതങ്ങളും ചേര്‍ന്നതായിരുന്നു ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍. ഒന്നാം റൗണ്ടിലെ ടീമുകളുടെ പ്രകടനവും വിലയിരുത്തുന്നത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കോച്ച് എജുക്കേറ്ററും പരിശീലകനുമായ സി.എം. ദീപക്, മനു കുര്യന്‍…
more -
ബ്രസീലും പോര്‍ച്ചുഗലും വീണു, സ്വിറ്റ്‌സര്‍ലന്‍ഡും കൊറിയയും പ്രീ ക്വാര്‍ട്ടറില്‍|Switzerland and Korea in pre Quarter
അങ്ങനെ ബ്രസീലും വീണു. ഖത്തറില്‍ അട്ടിമറികള്‍ തുടരുന്നു. ഇന്‍ജുറി ടൈമില്‍ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂണ്‍ കരുത്തുകാട്ടി. ഗ്രൂപ്പ് ജിയിലെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്. തോല്‍വി വഴങ്ങിയിട്ടും ബ്രസീല്‍...
-
ഒന്നാവണോ രണ്ടാവണോ? ബ്രസീലിനും പോര്‍ച്ചുഗലിനും മുന്നിലെ വഴികള്‍ | brazil and Portugal FIFA World Cup Qatar
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. ഇന്നും നാല് മത്സരങ്ങളുണ്ട്. വെള്ളിയാഴ്ച ഗ്രൂപ്പ് എച്ചില്‍ അവസാന മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയെയും യുറഗ്വായ് ഘാനയെയും നേരിടും. ഇരുമത്സരങ്ങളും രാത്രി 8.30-നാണ്.…
more -
അട്ടിമറികളുടെ ദിനം ജര്‍മനിയും ബെല്‍ജിയവും പുറത്ത്| germany and spain expelled from the match
അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കാണ് ലോകകപ്പ് വേദിയായത്. മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയും നിലവിലെ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയവും ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ തോറ്റ് പുറത്തായിരിക്കുന്നു. വമ്പന്‍ അട്ടിമറിയോടെ ജപ്പാന്‍ സ്‌പെയിനിനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്....
-
ചങ്കിടിച്ച് ജര്‍മനിയും സ്പെയിനും | FIFA World Cup Qatar 2022
നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനുള്ള അവസാനപോരാട്ടത്തിന് വമ്പന്മാര്‍ വീണ്ടും ഇറങ്ങുകയാണ്. ഗ്രൂപ്പ് 'ഇ' യിലും 'എഫി'ലുമായി ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകളാണ് ബൂട്ടുകെട്ടുന്നത്. ഇവര്‍ക്കൊപ്പം പ്രതീക്ഷയോടെ മൊറോക്കോ, ജപ്പാന്‍, കോസ്റ്ററീക്ക ടീമുകളുമുണ്ട്. കാനഡ ഒഴികേയുള്ള എല്ലാ ടീമുകള്‍ക്കും ഇന്ന്...
-
പോളണ്ടിനെ തോൽപ്പിച്ച് അർജന്റീന പ്രീ ക്വാർട്ടറിൽ, തകർത്ത് കളിച്ച് ജയിച്ചിട്ടും നിരാശരായി മെക്സിക്കോ|Podcast Argentina in pre quarter
പോളണ്ടിനെ തോൽപ്പിച്ച് അർജന്റീന പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പോളണ്ടിനെതിരെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. മറ്റൊരു മത്സരത്തിൽ സൗദിക്കെതിരെ തകർത്ത് കളിച്ച് ജയിച്ചിട്ടും നിരാശരായി മെക്സിക്കോ. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത...
-
അര്‍ജന്റീന അകത്തോ പുറത്തോ കൈയാലപ്പുറത്തോ? | Poland vs Argentina
അര്‍ജന്റീനയ്ക്ക് മാത്രമല്ല, ലോകകപ്പില്‍ പോളണ്ടിനും സൗദിക്കും മെക്സിക്കോയ്ക്കും ഓസ്ട്രേലിയക്കും ഡെമാര്‍ക്കിനുമെല്ലാം നിര്‍ണായകമാണ് ഇന്ന്. ഗ്രൂപ്പ് സിയിലെയും ഡിയിലെയും അവസാന പ്രാഥമികറൗണ്ട് മത്സരങ്ങളാണ് ഇന്ന്. വിലയിരുത്തുന്നത് ബി.കെ.രാജേഷ്, ഉമ്മര്‍ വിളയില്‍, പ്രിയദ. ഒപ്പം ഖത്തറില്‍ നിന്ന് ഐ. എം....
-
പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ച് ആദ്യ നാല് ടീമുകള്‍
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും യുഎസ്എയും സെനഗലും. എ ബി ഗ്രൂപ്പുകളിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ജയത്തോടെയാണ് നാല് ടീമുകളും അവസാന പതിനാറിലേക്ക് ഇടമുറപ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെയ്ല്‍സിനെ മലര്‍ത്തിയടിച്ച് ബി ഗ്രൂപ്പ് ചാമ്പ്യന്‍മാരായിട്ടാണ് ത്രീ ലയണ്‍സ്...
-
പന്ത് തട്ടാന്‍ രാഷ്ട്രീയവും നയതന്ത്രവും; പ്രീക്വാര്‍ട്ടറിലേയ്ക്ക് ആരൊക്കെ? | USA vs Iran at FIFA World Cup 2022
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാവുകയാണ്. ഫൈനലിന് മുന്‍പുള്ള ഫൈനലാണ് എല്ലാ ടീമുകള്‍ക്കും. ഇക്വഡോറും സെനഗലും നെതര്‍ലന്‍ഡ്സു ഖത്തറും തമ്മിലാണ് എട്ടരയ്ക്കുള്ള മത്സരം. രാത്രി പന്ത്രര മണിക്ക് യു.എസ്.എ ഇറാനെയും ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും. മത്സരത്തിന്റെ സാധ്യതകള്‍...
-
പോർച്ചുഗലും ബ്രസീലും പ്രീ ക്വാർട്ടറിൽ| portugal and Brazil in pre quater podcast
പോർച്ചുഗലും ബ്രസീലും പ്രീ ക്വാർട്ടറിൽ 2022 ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് കരുത്തരായ ബ്രസീലും പോർച്ചുഗലും. ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്സർലൻഡിനെ കീഴടക്കിയപ്പോൾ പോർച്ചുഗൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുറുഗ്വായിയെ വീഴ്ത്തി. അട്ടിമറിവീരന്മാരായ ദക്ഷിണ കൊറിയയെ ഘാന രണ്ടിനെതിരേ...
-
സ്വിസ് പൂട്ടില്‍ വീഴുമോ ബ്രസീല്‍?
ലോകകപ്പില്‍ ജയം തുടരാന്‍ ഇറങ്ങുകയാണ് ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും. രണ്ടാം ജയം തന്നെയാണ് പോര്‍ച്ചുഗലിന്റെയും ലക്ഷ്യം. ആദ്യ മത്സരം ഗോള്‍രഹിത സമനിലയിലായ യുറഗ്വായ് ആണ് എതിരാളി. ആദ്യ മത്സരങ്ങള്‍ തോറ്റ കാമറൂണും സെര്‍ബിയയും തമ്മിലാണ് മറ്റൊു മത്സരം. ദക്ഷിണ കൊറിയ ഘാനയെയും നേരിടുന്നുണ്ട്. മത്സരഫലം...
-
വമ്പന്‍ അട്ടിമറിയില്‍ വീണ് ബെല്‍ജിയം, സമനിലയില്‍ പിരിഞ്ഞ് സ്‌പെയിനും ജര്‍മനിയും
വമ്പന്‍ അട്ടിമറിയില്‍ വീണ് ബെല്‍ജിയം, സമനിലയില്‍ പിരിഞ്ഞ് സ്‌പെയിനും ജര്‍മനിയും മൊറോക്കോയുടെ വമ്പന്‍ അട്ടിമറിയിലൂടെ അടിപതറി ബെല്‍ജിയം, ഫോമിലേക്ക് തിരിച്ചെത്തി ക്രൊയേഷ്യ, ഫൈനലിന് സമാനമായ മത്സരത്തില്‍ സ്‌പെയിനിനെ സമനിലയില്‍ കുരുക്കി ജര്‍മനി..അട്ടിമറി ശീലമാക്കിയ ജപ്പാനെ മുട്ടുകുത്തിച്ച് കോസ്റ്റ...
-
ടിക്കിടാക്കയുടെ മുനയൊടിക്കാന്‍ എന്താവും ജര്‍മനിയുടെ വജ്രായുധം
ഫൈനലിന് മുന്‍പൊരു ഫൈനല്‍. ഇങ്ങനെ വേണം സ്പെയിന്‍-ജര്‍മനി പോരാട്ടത്തെ വിശേഷിപ്പിക്കാന്‍. തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിന്‍. ജര്‍മനി അട്ടിമറിയുടെ ഞെട്ടലിലും. അതുകൊണ്ട് തന്നെ ജര്‍മനിക്ക് ഇത് ജീവന്മരണ പോരാട്ടമാണ്. ജയിക്കാന്‍ എന്ത് ആയുധമാവും ജര്‍മനി പുറത്തെടുക്കുക....
-
ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍
ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരം നല്‍കിയ 'ജീവശ്വാസ'ത്തില്‍ അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു. ആരാധകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി മെസ്സിപ്പട ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഞായറാഴ്ച പുലര്‍െച്ച നടന്ന മത്സരത്തില്‍ മെക്സിക്കോയെ ഏകപക്ഷീയമായ രണ്ടുഗോളിന് അര്‍ജന്റീന തോല്പിച്ചു....
-
അര്‍ജന്റീനയ്ക്ക് ഇന്ന് ആദ്യ ഫൈനല്‍|Argentina to face Mexico in first final
ലോകകപ്പില്‍ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ് മുന്‍ ലോകചാമ്പ്യന്‍ അര്‍ജന്റീന. സൗദിയോട് തോറ്റ അര്‍ജന്റീനയ്ക്ക് ലോകകപ്പില്‍ നിലനില്‍ക്കണമെങ്കില്‍ ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരം മെക്‌സിക്കോയെ തോല്‍പിക്കണം. മറ്റൊരു ലോകചാമ്പ്യന്‍ ഫ്രാന്‍സും ഇന്ന് കളത്തിലുണ്ട്. ആദ്യ ആദ്യ മത്സരം ജയിച്ച ഫ്രാന്‍സിന്...
-
ഖത്തര്‍ പുറത്ത്; ജയിച്ച് ഇറാന്‍, സമനിലക്കുരുക്കില്‍ ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്
ആതിഥേയരായ ഖത്തര്‍ ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി. സെനഗലിനോട് തോല്‍ക്കുകയും (31) ഗ്രൂപ്പ് എ-യിലെ മറ്റൊരു മത്സരത്തില്‍ എക്വഡോര്‍, നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ (11) കുരുക്കുകയും ചെയ്തതോടെയാണ് ഖത്തര്‍ പുറത്തായത്. ഗ്രൂപ്പ് ബി-യില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍...
-
ആദ്യറൗണ്ടിലെ ആദ്യപാഠം ബ്രസീലില്‍ നിന്ന് എന്ത് പഠിക്കും അര്‍ജന്റീന? | FIFA world cup first round match analysis
ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ ആവേശകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അര്‍ജന്റീനയെ സൗദി മലര്‍ത്തി അടിച്ചതും ജപ്പാന്‍ ജര്‍മ്മനിയെ അട്ടിമറിച്ചതും പോര്‍ച്ചുഗലിനോട് ഘാന പൊരുതി തോറ്റതും, ആരാധകരെ നിരാശരാക്കാതെ ബ്രസീല്‍…
more -
സെര്‍ബിയന്‍ പ്രതിരോധം തകര്‍ത്ത് ബ്രസീലും ആവേശപോരില്‍ ഘാനയെ മറികടന്ന് പോര്‍ച്ചുഗലും
ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി നെയ്മറുടെ ബ്രസീലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ അരങ്ങേറി. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു തകര്‍ത്തപ്പോള്‍ ഘാനയെ രണ്ടിനെതിരേ മൂന്നുഗോളിനാണ് പോര്‍ച്ചുഗല്‍...
-
യുറഗ്വായ്ക്കെതിരേ കരുത്ത് കാട്ടി ദക്ഷിണ കൊറിയ; കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്
ഖത്തര്‍ ലോകകപ്പില്‍ വ്യാഴാഴ്ച ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരേ യുറഗ്വായ് സമനിലകൊണ്ട് രക്ഷപ്പെടുകയായിരുന്നു. 48-ാം മിനിറ്റില്‍ ബ്രീല്‍ എംബോളയുടെ ഗോളിന്റെ മകവില്‍...
-
മെസ്സിയാകുമോ നെയ്മറും ക്രിസ്റ്റിയാനോയും? ചങ്കിടിച്ച് ആരാധകര്‍| Brazil or Portugal
ഇന്ന് കളത്തില്‍ ബ്രസീലും പോര്‍ച്ചുഗലും മാത്രമല്ല, രണ്ട് ഫുട്‌ബോള്‍ ഐക്കണുകള്‍ കൂടിയാണ് ഇറങ്ങുന്നത്. നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. സെര്‍ബിയയെ നേരിടുന്ന ബ്രസീലിനെയും ഘാനയെ നേരിടുന്ന പോര്‍ച്ചുഗലിന്റെയും മുന്നിലുള്ള പ്രധാന പേടി അര്‍ജന്റീനയുടെയും ജര്‍മനിയുടെയും വിധിയാണ്. അട്ടിമറിയില്ലാതെ...
-
കോസ്റ്ററീക്കയ്ക്കെതിരെ സ്പെയിന് വമ്പന്‍ ജയം (7-0) | Spain defeat Costa Rica
ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഇയില്‍ കരുത്തിനും വേഗത്തിനും തന്ത്രത്തിനും ഒത്തൊരുമയ്ക്കും മുന്നില്‍ നിഷ്പ്രഭമായി പോയ കോസ്റ്ററീക്കയെ മടക്കമില്ലാത്ത ഏഴ് ഗോളിന് സ്‌പെയിന്‍ ഭസ്മമാക്കി. മാതൃഭൂമി പ്രതിനിധികളായ അഭിനാഥ് തിരുവലത്ത്, ബികെ രാജേഷ്, അനീഷ് പി നായര്‍ എന്നിവര്‍. മത്സരം വിലയിരുന്നു. സൗണ്ട്…
more -
ജര്‍മനിയ്ക്ക് ജപ്പാന്‍ ഷോക്ക്, വമ്പന്‍ അട്ടിമറി! | Japan beats Germany
ഫുട്‌ബോളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് വേദിയായിരിക്കുകയാണ് ഖത്തര്‍ ലോകകപ്പ്. നാല് തവണ കിരീടം നേടിയ ജര്‍മനിയെ ജപ്പാന്‍ അട്ടിമറിച്ചിരിക്കുന്നു. അതും ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക്. ഒരു ഘട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ജപ്പാന്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളടിച്ചുകയറ്റി ജര്‍മനിയെയും ലോക...
-
ജര്‍മനിയും സ്‌പെയിനും കളത്തില്‍, സൗദിക്ക് പഠിക്കുമോ ജപ്പാനും കോസ്റ്ററിക്കയും ? | worlcup2022 Germany and Spain match
ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ ജര്‍മനിയുടെയും സ്‌പെയിനിന്റെയും മനസ്സില്‍ പ്രതീക്ഷ മാത്രമല്ല, ആശങ്ക കൂടിയുണ്ട്. അര്‍ജന്റീനയുടെ അനുഭവമാവും ഇവരെയും കഴിഞ്ഞ തവണത്തെ റണ്ണപ്പ് ക്രൊയേഷ്യയെയും അലട്ടുന്നത്. സൗദിയെ പോലെ അട്ടിമറി വീരന്മാരാവാന്‍ ജപ്പാനും കോസ്റ്ററിക്കയ്ക്കും കഴിയുമോ എന്നു കൂടിയാണ് ഇന്ന്…
more -
വല നിറച്ച് ആഘോഷമാക്കി ഫ്രാന്‍സ്; ഗോളടിക്കാനാകാതെ മെക്‌സിക്കോയും പോളണ്ടും | FIFA World Cup, Day 3 Preview
ഖത്തര്‍ ലോകകപ്പിന്റെ മൂന്നാം ദിനം സംഭവ ബഹുലമായിരുന്നു ആദ്യ മത്സരത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യ അര്‍ജന്റീനയ്ക്ക് എതിരെ 2-1 ന് അട്ടിമറി ജയം നേടി. ഡെന്‍ന്മാര്‍ക്ക് ട്യൂണിഷ്യ മത്സരവും മെക്‌സിക്കോ പോളണ്ട് മത്സരവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. നാലാം മത്സരത്തില്‍...
-
അര്‍ജന്റീന എന്തുകൊണ്ട് തോറ്റു? സൗദി എന്തുകൊണ്ട് വിജയിച്ചു? | saudi beats argentina
അവിശ്വസനീയം എന്ന് മാത്രമെ സൗദിയുടെ വിജയത്തെ വിശേഷിപ്പിക്കാനാവു. വമ്പന്‍മാരായ, ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ടീമിനെയാണ് സൗദി മലര്‍ത്തിയടിച്ചത്. ലോട്ടറിയില്ല സൗദിയുടെ ജയം. കൃത്യമായ പ്രതിരോധം തീര്‍ത്ത്, തന്ത്രം മെനഞ്ഞ് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ മെസിയുടെ ടീമിനെ അതില്‍ വീഴ്ത്തി...
-
ചങ്കുറപ്പോടെ അര്‍ജന്റീന, ചങ്കിടിച്ച് ഫ്രാന്‍സ് | World Cup 2022: Argentina match preview
കാത്തിരുന്ന ആ പോരാട്ടം ഇതാ കണ്‍മുന്നില്‍. രണ്ടു തവണ വീതം കപ്പില്‍ മുത്തമിട്ട ചരിത്രമുള്ള രണ്ടുപേര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സും അര്‍ജന്റീനയും. വൈകീട്ട് മൂന്നരയ്ക്ക് അര്‍ജന്റീന സൗദി അറേബ്യയെയും രാത്രി പന്ത്രണ്ടരയ്ക്ക് ഫ്രാന്‍സ് ഓസ്‌ട്രേലിയയെയും നേരിടുകയാണ്. ഗ്രൂപ്പ്...
-
സെനഗലിന്റെ വീഴ്ചയും ഇംഗ്ലണ്ടിന്റെ വാഴ്ച്ചയും; സമനിലയില്‍ പിരിഞ്ഞ വെയ്ല്‍സും യുഎസും | Qatar world cup second day match
ഖത്തര്‍ ലോകകപ്പിലെ രണ്ടാം ദിനത്തില്‍ മൂന്ന് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് -ഇറാന്‍, സെനഗല്‍ - നെതര്‍ലന്‍ഡ്‌സ് -യുഎസ്എ - വെയില്‍സ്. ഇറാനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സെനഗലിനെ നെതര്‍ലന്‍ഡ്‌സ് വീഴ്ത്തിയപ്പോള്‍ യുഎസ്എ വെയില്‍സ് മത്സരം സമനിലയില്‍ കലാശിച്ചു. മാതൃഭൂമി...
-
ലോകകപ്പ് ഫുട്‌ബോള്‍: ആര് വാഴും രണ്ടാം ദിനം? |who will win the second match
ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിനം മൂന്ന് കളികളുണ്ട്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് ഇറാനെയും യു. എസ്. എ . വെയ്ല്‍സിനെയും നേരിടുമ്പോള്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ നേരിടും. വാശിയേറിയ മത്സരങ്ങളിലെ സാധ്യതകള്‍ വിലയിരുത്തുകയാണ് മാതൃഭൂമി ഡോട്ട്‌കോമിലെ ബി.കെ.രാജേഷും സജ്‌ന...
-
ഖത്തറില്‍ ആദ്യ ജയം എക്വഡോറിന് | Ecuador win opening World cup match
ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് എക്വഡോറില്‍ നിന്ന് ഇരട്ടയടി. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആതിഥേയര്‍ തോല്‍ക്കുന്നത്. മാതൃഭൂമി പ്രതിനിധികള്‍ മത്സരം വിലയിരുത്തുന്നു.
-
ആദ്യകളിയില്‍ ആര്? ഖത്തറോ എക്വഡോറോ?| who will win the first match ?
ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ആതിഥേയരായ ഖത്തറും എക്വഡോറും ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ലോകം ആവേശത്തിന്റെ കൊടിമുടിയിലാണ്. ആദ്യ ജേതാക്കള്‍ ആരായിരിക്കും ജേതാക്കള്‍. ഖത്തറോ എക്വഡോറോ? ഇരു ടീമുകളുടെയും സാധ്യതകള്‍ വിലയിരുത്തുകയാണ് മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍മാരായ മനു കുര്യനും ബി കെ രാജേഷും...
We're indexing this podcast's transcripts for the first time — this can take a minute or two. We'll show results as soon as they're ready.
No matches for "" in this podcast's transcripts.
No topics indexed yet for this podcast.
Loading reviews...
Loading similar podcasts...