Skip to content
The Bible in a Year - Malayalam podcast artwork

The Bible in a Year - Malayalam

by Ascension

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name am

From the show's RSS feed, refreshed Mar 30, 2026. Source feed.

Subscribe Bookmark

Episodes

  1. ദിവസം 365: പുതിയ ആകാശം, പുതിയ ഭൂമി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ദൈവത്തിൻ്റെ അന്തിമ പദ്ധതിയുടെ പൂർത്തീകരണത്തിൻ്റെ മനോഹരമായ വിവരണങ്ങളാണ് വെളിപാട് ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും അദ്ധ്യായങ്ങളിൽ കാണുന്നത്. വിശ്വാസത്തിൻ്റെ മാതൃകകളും ശിക്ഷണത്തിൻ്റെ ആവശ്യകതയും അന്തിമോപദേശങ്ങളും ആശംസകളുമാണ് ഹെബ്രായർക്കുള്ള ലേഖനത്തിൽ വിവരിക്കുന്നത്. ജീവവൃക്ഷത്തിലേക്കുള്ള വഴി…

    more
  2. ദിവസം 364: ക്രിസ്തുവിനെ പ്രതി അനുസരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ബാബിലോണിൻ്റെ പതനത്തെക്കുറിച്ചും, യുഗാന്ത്യത്തിൽ സംഭവിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും, ഹെബ്രായ ലേഖനത്തിൽ പഴയനിയമത്തിലെ ബലികളുടെ സ്ഥാനത്ത് നിലവിൽവന്ന പുതിയ ഉടമ്പടിയെ കുറിച്ചുള്ള വിവരണങ്ങൾ നമ്മൾ ശ്രവിക്കുന്നു. ക്രിസ്തുവിനെപ്രതി അനുസരണമുള്ളവരായി ജീവിക്കണമെന്നും,...

  3. ദിവസം 363: ബാബിലോണിൻ്റെ പ്രത്യേകതകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    വെളിപാടിൻ്റെ പുസ്തകത്തിൽ ക്രോധത്തിൻ്റെ ഏഴ് പാത്രങ്ങൾ, ഏഴ് ശിക്ഷാവിധി നടപ്പാക്കലുകൾ എന്നിവയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ബാബിലോണിന്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും ഇന്നു നാം ശ്രവിക്കുന്നു.അധികാരത്തിനുവേണ്ടിയും, ലാഭക്കൊതിക്കു വേണ്ടിയും എന്ത് നിലവാരമില്ലാത്ത കാര്യങ്ങളും ചെയ്യുന്ന, ഒരു സമൂഹം,...

  4. ദിവസം 362: സൂര്യനെ ഉടയാടയാക്കിയ സ്ത്രീ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    സ്ത്രീയും മഹാവ്യാളിയും തമ്മിലുള്ള ഒരു പോരാട്ടത്തിൻ്റെ കഥയും, എതിർക്രിസ്തുവിനെക്കുറിച്ചും അവൻ്റെ വ്യാജ പ്രവാചകനെക്കുറിച്ചുള്ള സൂചനകളും, ബാബിലോണിൻ്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും, 3 മാലാഖമാർ നൽകുന്ന സന്ദേശങ്ങളും, അന്തിമമായ വിളവെടുപ്പിന് ക്കുറിച്ചുള്ള സൂചനകളുമാണ് വെളിപാട് പുസ്തകത്തിൽ...

  5. ദിവസം 361: കർത്താവിൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    വെളിപാട് പുസ്തകത്തിൽ, ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളെ മുദ്രയിടുന്നതും, പാപം നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ ശിക്ഷാവിധി, മഹാമാരികൾ വഴി നടപ്പിലാക്കുന്നതും, അടയാളം ഇല്ലാത്തവരെ ഞെരുക്കുന്നതിനും പീഡിപ്പിക്കുന്നതിനും വെട്ടുകിളിക്കൂട്ടം വരുന്നതും, ഇന്നു നാം ശ്രവിക്കുന്നു. ഈ…

    more
  6. ദിവസം 360: സ്വർഗ്ഗീയ ആരാധന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പൗലോസ് അപ്പസ്തോലൻ സഭാനേതൃത്വത്തിന് നൽകുന്ന നിർദേശങ്ങൾ തീത്തോസിൻ്റെ പുസ്തകത്തിലും, കർത്താവ് യോഹന്നാന് നൽകുന്ന സ്വർഗീയ ദർശനത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിലും നാം ശ്രവിക്കുന്നു. ഓരോ ദിവസവും നമ്മുടെ ദേവാലയ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾ പുത്രൻ്റെ മധ്യസ്ഥപ്രാർഥനയിലുള്ള സ്വർഗ്ഗീയ...

  7. ദിവസം 359: പ്രവചനങ്ങളുടെ പൂർത്തീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പീഡനത്തിലായിരുന്ന സഭയെ വിശ്വാസത്തിൽ പിടിച്ചുനിർത്താൻ, ചരിത്രത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഇന്ന് നാം വെളിപാട് പുസ്തകത്തിലൂടെ ശ്രവിക്കുന്നത്. ഇത് സഭയിലേക്കുള്ള കർത്താവിൻ്റെ സന്ദേശമാണ്. സകല പ്രവചനങ്ങളുടെയും, പൂർത്തീകരണമായ ക്രിസ്തു എന്ന ഒരു...

  8. ദിവസം 358: ക്രിസ്‌തുവിൻ്റെ പടയാളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    വിശ്വാസം ജീവിച്ച ജനതകളുടെ ഇടയിൽ സംഭവിച്ചതും സഭയെ ഉപദ്രവം ചെയ്‌ത്‌ നശിപ്പിക്കാൻ ശ്രമിച്ചതുമായ പല തിന്മനിറഞ്ഞ പ്രവണതകൾക്കുമെതിരെയുള്ള ഒരു ദൈവികമായ പ്രതിരോധമാണ്‌ യൂദായുടെ ലേഖനം. തങ്ങൾക്കു ലഭിച്ച ദൈവകൃപയെ ദുർവിനിയോഗം ചെയ്യുന്ന ആളുകളെക്കുറിച്ചുള്ള പരാമർശം ഈ ഭാഗത്തുണ്ട്. ക്രിസ്‌തുവിൻ്റെ യഥാർത്ഥ...

  9. ദിവസം 357: വചനവും പ്രാർത്ഥനയും വഴി വിശുദ്ധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    യോഹന്നാൻ്റെ രണ്ടും മൂന്നും ലേഖനങ്ങളിൽ സഭയ്ക്കും സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന ആളുകളെ ഭവനങ്ങളിൽ സ്വീകരിച്ച് അവർക്ക് ആതിഥ്യം കൊടുത്ത ദൈവവിശ്വാസിയായ ഗായിയോസിനും എഴുതുന്ന സന്ദേശങ്ങൾ നാം ശ്രവിക്കുന്നു. ദൈവവചനത്താലും പ്രാർത്ഥനയാലും എല്ലാം വിശുദ്ധീകരിക്കപ്പെടും എന്ന് തിമോത്തി ലേഖനത്തിൽ...

  10. ദിവസം 356: യേശു ഏകമധ്യസ്ഥൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    യോഹന്നാൻ സ്നേഹത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ജീവിതത്തിൽ നമ്മൾ പുലർത്തേണ്ട നിഷ്ഠയെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ലേഖനത്തിൽ വിവരിക്കുന്നത് ഇന്ന് നാം ശ്രവിക്കുന്നു. ദൈവകല്പനകൾ പാലിക്കുന്നതിലൂടെയാണ് നമ്മൾ ദൈവസ്നേഹം തെളിയിക്കേണ്ടത്. പിതാവിനും മനുഷ്യർക്കുമിടയിൽ, യേശു മാത്രമാണ്...

  11. ദിവസം 355: ദൈവം പ്രകാശമാണ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ജീവൻ്റെ വചനമാകുന്ന ക്രിസ്‌തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്‌തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ...

  12. ദിവസം 354: സഭയോട് ചേർന്ന് നിൽക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനത്തിൽ ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച രക്ഷയെകുറിച്ചും, നമുക്ക് ഉണ്ടാകേണ്ട അറിവിനെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു.തെസ്സലോനിക്കാ ലേഖനത്തിലേക്ക് വരുമ്പോൾ ദൈവത്തിന്റെ ഹിതത്തെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും പരാമർശിക്കുന്നു. സഭയോട് ചേർന്ന് നിൽക്കുക, സഭയുടെ പ്രബോധത്തോടെ...

  13. ദിവസം 353: ക്രിസ്‌തീയ സഹനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ക്രിസ്‌തീയ സഹങ്ങളുടെ ആഴവും അർത്ഥവും എന്താണെന്ന് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്‌തുവിൻ്റെ മഹത്വത്തിൽ പങ്കുകാരാവാനുള്ള വിളിയാണ് ഓരോ സഹനവുമെന്നും അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിവരുമെന്നും ശ്ലീഹാ പറയുന്നു. ബുദ്ധിമുട്ടുകളുടെ നടുവിൽ...

  14. ദിവസം 352: രാജകീയപൗരോഹിത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പീഡനങ്ങളിൽ പതറാതെ നിൽക്കാൻ യഹൂദ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നതാണ് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൻ്റെ മുഖ്യമായ ഒരു പ്രമേയം. വിശുദ്ധരായിരിക്കണമെന്നാണ് അപ്പസ്തോലൻ ജനങ്ങളെ ഉപദേശിച്ചത്. കൊളോസോസ് ലേഖനത്തിൻ്റെ മൂന്നാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ ഉന്നതത്തിലുള്ളവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു...

  15. ദിവസം 351: ക്രിസ്‌തുവിൽ പുതുജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    യാക്കോബ് ശ്ലീഹായുടെ ലേഖനം മൂന്നാം അദ്ധ്യായം നാവിൻ്റെ ദുരുപയോഗത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ ഉൾകൊള്ളുന്നു. നാവിൻ്റെമേൽ നിയന്ത്രണമുള്ളവന് ശരീരം മുഴുവൻ്റെയുംമേൽ അല്ലെങ്കിൽ ജീവിതത്തിൻ്റെ മേൽ നിയന്ത്രണമുണ്ട് എന്ന് ഇവിടെ നാം വായിക്കുന്നു. കൊളോസോസ് സഭയിൽ ഉടലെടുത്ത ചില അബദ്ധ പ്രബോധനങ്ങളുടെ, പ്രത്യേകിച്ച്...

  16. ദിവസം 350: ധാർമികോപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    സാധാരണ ജീവിതത്തിനാവശ്യമായ ധാർമികോപദേശങ്ങൾ യേശുവിന്റെ സുവിശേഷ പഠനങ്ങളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് യാക്കോബ് ശ്ലീഹ ചെയ്യുന്നത്. നിയമത്തിലൂടെയുള്ള നീതിയും വിശ്വാസത്തിലൂടെയുള്ള നീതിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥനീതി എന്താണെന്ന് ഫിലിപ്പി ലേഖനത്തിൽ പരാമർശിക്കുന്നു....

  17. ദിവസം 349: സ്വയംശൂന്യനാക്കിയ ക്രിസ്‌തു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പൗലോസ് അപ്പസ്തോലൻ മാൾട്ടയിലും റോമായിലും ദൈവരാജ്യം സ്ഥാപിക്കുന്നതും ക്രിസ്‌തുയേശുവിനെപറ്റി പ്രസംഗിക്കുന്നതും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. എനിക്കു ജീവിക്കുക എന്നത് ക്രിസ്‌തുവും മരിക്കുക എന്നത് നേട്ടവുമാകുന്നു എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയുടെ ലേഖനത്തിൽ പറയുന്നു. നമ്മൾ ചവിട്ടി...

  18. ദിവസം 348: ആത്മീയ സമരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    റോമിലേക്ക് അപ്പസ്തോലനായ പൗലോസ് കപ്പൽ യാത്ര നടത്തുന്നത് അപ്പസ്തോല പ്രവർത്തനത്തിൽ വിവരിക്കുന്നു,സഭയിൽ ദൈവജനത്തെ വളർത്താൻ ഉതകുന്ന വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ച് എഫേസോസ് ലേഖനത്തിൽ നാം ശ്രവിക്കുന്നു. ഈ ശുശ്രൂഷകളെല്ലാം വിശ്വാസികൾ ക്രിസ്തുവിൻ്റെ പക്വതയിലേക്ക് വളരാൻ വേണ്ടിയുള്ളതാണ്,സ്വയം വളരാനുള്ളതല്ല....

  19. ദിവസം 347: രക്ഷ - ദൈവികദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    യഹൂദർ തൻ്റെമേൽ ആരോപിക്കുന്ന കുറ്റങ്ങളെകുറിച്ച് അപ്പസ്തോലനായ പൗലോസ് അഗ്രിപ്പാരാജാവിൻ്റെ മുമ്പിൽ വിശദീകരണം നൽകുന്നതും തൻ്റെ മാനസാന്തരകഥ വിവരിക്കുന്നതും അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. ജഡത്തിൻ്റെയും ഭാവനകളുടെയും ഇംഗിതങ്ങൾ നിവർത്തിച്ചുകൊണ്ട് ജീവിച്ച മനുഷ്യരെ കരുണാസമ്പന്നനായ ദൈവം അവിടത്തെ...

  20. ദിവസം 346: ക്രിസ്തീയ സ്വാതന്ത്ര്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് ഗലാത്തിയ ലേഖനത്തിൽ നമ്മൾ ശ്രവിക്കുന്നു. അപ്പൻ ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്ന സുരക്ഷിതത്വം, ക്രിസ്തുവിൻ്റെ കുരിശിലൂടെ നമുക്ക് പരിഹരിക്കാം. ക്രിസ്തീയ സ്വാതന്ത്ര്യം, തിന്മ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നന്മ...

  21. ദിവസം 345: പൗലോസിനെതിരായ കുറ്റാരോപണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    അപ്പസ്തോലപ്രവർത്തനങ്ങളിൽ, ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി കുറ്റാരോപണം നടത്തി തടങ്കലിൽ ഇടുന്ന ഭാഗമാണ് നമ്മൾ വായിക്കുന്നത്. പൗലോസിന് അപ്പസ്തോലനാകാനുള്ള വിളി ലഭിക്കുന്നതും, അപരിച്ഛേദിതരോട് സുവിശേഷം അറിയിക്കാനുള്ള അംഗീകാരം ലഭിക്കുന്നതും, നിയമത്തിലൂടെയല്ല വിശ്വാസത്തിലൂടെയാണ് നീതി കൈവരുന്നതെന്നും...

  22. ദിവസം 344: ദർശനങ്ങളും വെളിപാടുകളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പൗലോസ് അപ്പസ്തോലൻ ഫെലിക്‌സ് എന്ന ദേശാധിപതിയുടെ തടവിലാക്കപ്പെടുന്ന സാഹചര്യമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നമ്മൾ വായിക്കുന്നത്. വിജാതീയരുടെ മുമ്പിൽ നിൽക്കപ്പെടുമ്പോഴും പൗലോസ് യേശുവിന് സാക്ഷ്യം നൽകുന്നതായി കാണാം. ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും ക്രിസ്‌തുവിനെപ്രതി എങ്ങനെ സന്തോഷിക്കണമെന്ന്...

  23. ദിവസം 343: പൗലോസിൻ്റെ മാനസാന്തരകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പൗലോസ് അപ്പസ്തോലൻ തൻ്റെ മാനസാന്തര കഥ തന്നെ ബന്ധിച്ച യഹൂദരോട് വിവരിക്കുന്ന ഭാഗമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിച്ചു കേൾക്കുന്നത്. പൗലോസിൻ്റെ ന്യായവാദവും സുവിശേഷത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളുമാണ് കോറിന്തോസ് ലേഖനത്തിൽ പറയുന്നത്. നമുക്ക് ദൈവം തരുന്ന സമ്പത്ത് മറ്റുള്ളവർക്കായി വീതിച്ച്...

  24. ദിവസം 342: ദൈവത്തിൻ്റെ ആലയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    യൂദയായിൽ നിന്ന് എത്തിയ അഗാബോസ് എന്ന പ്രവാചകൻ വിശുദ്ധ പൗലോസിനോട്, ജറുസലേമിൽ വച്ച് അദ്ദേഹത്തിന് സംഭവിക്കാൻ പോകുന്ന ബന്ധനത്തെക്കുറിച്ച് പരിശുദ്ധാത്മാവ് നൽകിയ ഒരു അടയാളം കാണിച്ച് കൊടുക്കുന്നതായി അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ, തന്നെ വേദനിപ്പിച്ചവൻ പശ്ചാത്തപിക്കുന്നു...

  25. ദിവസം 341: പ്രേഷിതപ്രവർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ഗ്രീസ്, ത്രോവാസ്, മിലേത്തോസ്‌, എഫേസോസ് എന്നിവിടങ്ങളിലുള്ള പൗലോസിൻ്റെ പ്രേഷിതദൗത്യങ്ങളാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിശദീകരിക്കുന്നത്. ക്രിസ്തീയ ജീവിതയാത്ര മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്കുള്ള യാത്രയാണെന്നുള്ള വിവരണമാണ് കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഓരോ പരിശുദ്ധകുർബാന അർപ്പണവും...

  26. ദിവസം 340: കൈവെപ്പിലൂടെ പരിശുദ്ധാത്മാഭിഷേകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    അപ്പസ്തോല പ്രവർത്തനത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം വിശുദ്ധ പൗലോസിൻ്റെ കൈവെപ്പിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് ശ്രവിക്കുന്നത്. കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം യഥാർത്ഥത്തിൽ ഒരു സഭാശുശ്രൂഷകൻ്റെ ആന്തരികതയാണ് വെളിപ്പെടുത്തുന്നത്.പരിശുദ്ധാത്മാവിനെ നമുക്ക് പല…

    more
  27. ദിവസം 339: തിരുത്തലുകൾ സ്വീകരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    അപ്പസ്തോലനായ പൗലോസ് ആഥൻസിൽ നേരിട്ട പരാജയത്തിൻ്റെ വേദനയും, പിന്നീട് ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ സുവിശേഷം മാത്രമേ, പ്രഘോഷിക്കൂ എന്ന് തീരുമാനിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളെ യേശുവിലേക്ക് കൊണ്ടുവരാൻ സാധിച്ചതും, അക്വീലായേയും പ്രിഷില്ലായേയും പോലെ ദൈവരാജ്യത്തിനു വേണ്ടി ജീവിതം തീറെഴുതികൊടുത്ത...

  28. ദിവസം 338: പൗലോസിൻ്റെ പ്രേഷിതയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    തെസലോനിക്കയിലും ബെറോയായിലും ആഥൻസിലും അരെയോപഗസിലുമുള്ള പൗലോസിൻ്റെ പ്രേഷിതത്വമാണ് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ശരീരത്തിൻ്റെ ഉയർപ്പിനെ സംബന്ധിക്കുന്ന മനോഹരമായ ഒരു പ്രബോധനമാണ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ നൽകപ്പെടുന്നത്. സത്യസന്ധമായതും ആഴമുള്ളതും ആയ ഒരു സമർപ്പണത്തിന്...

  29. ദിവസം 337: സ്നേഹം സർവോത്‌കൃഷ്‌ടം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പൗലോസും സീലാസും ലിസ്ത്രായിൽ എത്തിച്ചേരുന്നതും അവിടെ വെച്ച് വിശുദ്ധ പൗലോസിന് സഹയാത്രികനായി തിമോത്തേയോസിനെ കൂടെ കിട്ടുന്നതും അപ്പസ്തോല പ്രവർത്തനങ്ങൾ പതിനാറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എല്ലാ വരങ്ങളെക്കാളും ഏറ്റവും വലിയ വരം അല്ലെങ്കിൽ ഫലം സ്നേഹമാണ് എന്ന് കോറിന്തോസ് ലേഖനത്തിൽ അപ്പസ്തോലൻ...

  30. ദിവസം 336: പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    തിരുസഭയിലെ ആദ്യത്തെ സാർവത്രിക സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി അപ്പസ്തോല പ്രവർത്തനം പതിനഞ്ചാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ സഭയിലെ ഭിന്നിപ്പിനെക്കുറിച്ചും അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നാം കാണുന്നു. പരിശുദ്ധ കുർബാനയിൽ...

  31. ദിവസം 335: സഹനങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    അപ്പോസ്തലപ്രവർത്തനത്തിൽ, പൗലോസിൻ്റെ ഒന്നാമത്തെ മിഷനറിയാത്ര അവസാനിക്കുന്നതും, അദ്ദേഹം ആ യാത്ര പൂർത്തിയാക്കി അന്ത്യോക്യായിലേക്ക് മടങ്ങിയെത്തുന്നതും നാം ശ്രവിക്കുന്നു. ഓരോ ആത്മാവും നശിച്ചുപോകാതെ രക്ഷപ്രാപിക്കാനായി പൗലോസ് അപ്പസ്തോലൻ സഹിച്ച വേദനകളും സംഘർഷങ്ങളും കോറിന്തോസ് ലേഖനത്തിൽ വിവരിക്കുന്നു. ഒരു...

  32. ദിവസം 334: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    വിജാതീയരുടെയിടയിലെ ശുശ്രൂഷയ്ക്കായി പൗലോസിനെയും ബർണബാസിനെയും മാറ്റിനിർത്താൻ പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്നുതും, അദ്ദേഹം എടുത്ത സമർപ്പണത്തെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ വിവാഹത്തെപ്പറ്റിയും വിവാഹ ഉടമ്പടിയെക്കുറിച്ചും…

    more
  33. ദിവസം 333: ക്രിസ്തുവിൽ അഭിമാനിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ തടവിലാക്കുന്നതും, പെസഹായുടെ അന്ന്, രാത്രിയിൽ പത്രോസിനെ അത്ഭുതകരമായി, ദൈവം ദൂതനെ അയച്ച് രക്ഷപ്പെടുത്തുന്നതും അപ്പസ്തോല പ്രവർത്തനത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ,ദുർമാർഗത്തിൽ പരസ്യമായി ജീവിച്ച്, എതിർ സാക്ഷ്യം നൽകി…

    more
  34. ദിവസം 332: ശുശ്രൂഷകരുടെ സ്ഥാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പത്രോസ് അപ്പസ്തോലൻ കൊർണേലിയൂസിൻ്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പരിച്ഛേദനവാദികൾ യഹൂദരുടെ ഇടയിൽ നിന്ന് വിശ്വാസം സ്വീകരിച്ചവരിലെ യാഥാസ്ഥികരായ ആളുകൾ വിജാതിയരുടെ ഒപ്പം പോയതിനെക്കുറിച്ചും അവരുടെ കൂടെ ഭക്ഷണം കഴിച്ചതിനെക്കുറിച്ചും പത്രോസ് ശ്ലീഹായെ വിമർശിക്കുന്നതും, എങ്ങനെയാണ് അദ്ദേഹം വിമർശനങ്ങളെ...

  35. ദിവസം 331: യേശുക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    അപ്പസ്തോല പ്രവർത്തനത്തിൽ കൊർണേലിയൂസിന്റെ വീട്ടിലേക്ക് പോകാൻ പത്രോസിന് കർത്താവ് ദർശനത്തിലൂടെ പ്രേരണ നൽകുന്നത് ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ ചർച്ചചെയ്യുന്നത്, വിശ്വാസികൾക്കിടയിലുള്ള ഭിന്നതയെ കുറിച്ചാണ്.വിജ്ഞാനത്തിൻ്റെ പേരിൽ അഭിമാനിക്കരുതെന്നും യഥാർഥ ജ്ഞാനമായ യേശുക്രിസ്തുവിൻ്റെ...

  36. ദിവസം 330: സാവൂളിൻ്റെ മാനസാന്തരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    യഹൂദരെ പീഡിപ്പിക്കാനുള്ള അനുവാദവുമായി ദമാസ്‌കസിലേക്ക് പോയ സാവുൾ മാർഗമധ്യേ മാനസാന്തരപ്പെടുന്നത് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. സമാപന നിർദ്ദേശങ്ങളാണ്‌ റോമാ ലേഖനത്തിൽ കാണുന്നത്. ഐക്യത്തിനുവേണ്ടി ആഹ്വാനം നൽകിക്കൊണ്ടും സമാധാനത്തിൻ്റെ ദൈവം പിശാചിനെ കാൽക്കീഴിലാക്കി തകർത്തുകളയും എന്ന…

    more
  37. ദിവസം 329: പ്രേഷിതത്വം യൂദയായിലും സമരിയായിലും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    സാവുൾ സഭയെ പീഡിപ്പിക്കുന്നതും യൂദയായിലും സമരിയായിലും സുവിശേഷം പ്രചരിപ്പിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ യാത്രചെയ്ത പീലിപ്പോസ് എത്യോപ്യകാരനായ ഷണ്ഡനെ സ്നാനപ്പെടുത്തുന്നതും അത് എത്യോപ്യൻ സഭയുടെ ആരംഭത്തിനു കാരണമാവുകയും ചെയ്യുന്നതാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. അധികാരത്തോടു...

  38. ദിവസം 328: ആത്മാക്കളുടെ രക്ഷ സഹനത്തിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    സ്തേഫാനോസ്, പൂർവ്വപിതാക്കന്മാരുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്,ദേവാലയത്തിന് എതിരായി പ്രസംഗിക്കുന്നതാണ് ഇന്ന് അപ്പസ്തോല പ്രവർത്തനത്തിൽ നാം ശ്രവിക്കുന്നത്.റോമാ ലേഖനത്തിൽ ഇസ്രായേലിൻ്റെ ഭാവി എന്താണ്, എന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ദുഃഖങ്ങൾ ഒക്കെ, നഷ്ടപ്പെട്ടു...

  39. ദിവസം 327: ഇസ്രായേലിൻ്റെ തിരഞ്ഞെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം...

  40. ദിവസം 326: ക്രിസ്തുവിനെപ്രതി പീഡകൾ സഹിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    അപ്പസ്തോല പ്രവർത്തനത്തിൽ അനനിയാസും സഫീറായുടെയും അവിശ്വസ്തതയും, പത്രോസിൻ്റെ നിഴൽ വീഴുമ്പോൾ പോലും സൗഖ്യം സംഭവിക്കുന്നതും, നാം കാണുന്നു.റോമാ ലേഖനത്തിൽ ആത്മാവിൽ ഉള്ള ജീവിതം എങ്ങനെയാണെന്നും,പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളും വ്യക്തമാക്കുന്നു. ജഡത്തിൻ്റെ പ്രവണതകളെ ആത്മാവിനാൽ...

  41. ദിവസം 325: യേശുവിന് സാക്ഷ്യം നൽകുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ,...

  42. ദിവസം 324: അബ്രാഹത്തിൻ്റെ മാതൃക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നു. അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് എന്ന് റോമാ…

    more
  43. ദിവസം 323:.പരിശുദ്ധാത്മാവിൻ്റെ ആഗമനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പരിശുദ്ധാത്മാവിന്റെ ആഗമനവും തുടർന്നുണ്ടായ പത്രോസിന്റെ പ്രസംഗവും ആദിമക്രൈസ്‌തവസമൂഹ രൂപീകരണവുമാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ദൈവത്തിന്റെ ന്യായവിധിയെ കുറിച്ചും ദൈവനീതിയെ കുറിച്ചും യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്നതിനെക്കുറിച്ചും റോമാ...

  44. ദിവസം 322: പരിശുദ്ധാത്മാവിൻ്റെ വാഗ്‌ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    യേശുവിൻ്റെ സ്വർഗാരോഹണത്തെക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുവിനെ പിടിക്കാൻ വന്നവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിന് പകരം മത്തിയാസിനെ തങ്ങളോടൊപ്പം ആയിരിക്കാൻ മറ്റ് ശിഷ്യന്മാർ സ്വീകരിക്കുന്നു. റോമാ സന്ദർശിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ആഗ്രഹത്തെപ്പറ്റി ഇന്നത്തെ വചനഭാഗത്ത്...

  45. Intro to 'The Church- തിരുസഭ' | Fr. Daniel with Fr. Wilson

    നമ്മുടെ ബൈബിൾ വായനായാത്രയുടെ അവസാന കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം. 'തിരുസഭ' എന്ന ഈ കാലഘട്ടത്തെക്കുറിച്ചുള്ള ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. ഒരു വർഷത്തെ പോഡ്‌കാസ്റ്റിൽ അവർ ബൈബിളിലൂടെയുള്ള യാത്രയെക്കുറിച്ച് ചർച്ച ചെയ്യുകയും സുവിശേഷങ്ങളും അപ്പസ്‌തോലന്മാരുടെ...

  46. ദിവസം 321: ദൈവത്തിൻ്റെ ഹിതത്തിന് കാതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്,...

  47. ദിവസം 320: ക്രിസ്‌തു ദാവീദിൻ്റെ പുത്രൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    യേശുവിൻ്റെ അധികാരത്തെപ്പറ്റിയുള്ള തർക്കങ്ങളും അവിടത്തെ ശക്തി വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ലൂക്കാ ഇരുപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റിയുള്ള വിവരണങ്ങളുമാണ് ലൂക്കാ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ ഉള്ളത്. ശിഷ്യന്മാർ പെസഹാ...

  48. ദിവസം 319: പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ലൂക്കായുടെ സുവിശേഷത്തിൽ ധനത്തിൻ്റെ വിനയോഗത്തെക്കുറിച്ചും, മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കാനും ഈശോ ഉപമകളിലൂടെ വിശദീകരിച്ച് തരുന്നു.എല്ലാ ദൈവീക കാര്യങ്ങളും, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എൻ്റെ കടമ നിർവഹിച്ചതേയുള്ളൂ എന്ന മനോഭാവം ആണ്...

  49. ദിവസം 318: ഇടുങ്ങിയ വാതിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    "മാനസാന്തരത്തിൻ്റെ ഫലങ്ങൾ എന്താണെന്നും പാപബോധം ഇല്ലാത്തവർക്ക് നഷ്ടമാകുന്നത് എന്തൊക്കെയാണെന്നും ലൂക്കാ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ നാം കാണുന്നു. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെട്ടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്ന വലിയ ദർശനം ഈശോ പങ്കുവയ്ക്കുകയാണ് ലൂക്കാ പതിനാലാം...

  50. ദിവസം 317: ക്രിസ്തുവിനെ സ്വന്തമാക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ലൂക്കായുടെ സുവിശേഷത്തിൽ പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നും ക്രിസ്തീയ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫരിസേയരുടെ കാപട്യത്തെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. ഭൗതിക ദാനത്തെക്കാൾ നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം, പരിശുദ്ധാത്മാവിനാൽ നിറയപ്പെടുക ആത്മാവിൽ എപ്പോഴും ജീവിക്കാൻ കഴിയുക...

About this show

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name am

Hosted by

Ascension

Frequently asked questions

How many episodes does The Bible in a Year - Malayalam have?

The Bible in a Year - Malayalam has 382 episodes on PodParley. The most recent episode was published on December 30, 2025.

What is The Bible in a Year - Malayalam about?

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection...

How often does The Bible in a Year - Malayalam release new episodes?

The Bible in a Year - Malayalam publishes daily, based on its 382 episodes since December 2024.

Who hosts The Bible in a Year - Malayalam?

The Bible in a Year - Malayalam is created and hosted by Ascension.
Link copied